• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഖുറാന്‍ അവഹേളനം, നാറ്റോ മാപ്പ് പറഞ്ഞു

കാബൂള്‍: വിശുദ്ധ ഗ്രന്ഥമായ ഖുറാന്റെ കോപ്പികള്‍ നാറ്റോ സൈനികര്‍ 'കത്തിച്ച സംഭവത്തില്‍' നാറ്റോ മാപ്പ് പറഞ്ഞു. ഇതേ കുറിച്ചറിഞ്ഞ ഉടന്‍ തന്നെ അത്തരം നീക്കങ്ങള്‍ തടയാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്-ജനറല്‍ ജോണ്‍ ആര്‍ അലീന്‍ അറിയിച്ചു.

ഖുറാന്‍ 'കത്തിച്ച' വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് വടക്കന്‍ കാബൂളിലെ ബഗ്രാം എയര്‍ബേസിനു മുന്നില്‍ ജനങ്ങള്‍ തടിച്ചുകൂടിയിരിക്കുകയാണ്. ഉപയോഗശൂന്യമായ പുസ്തകങ്ങളായിരുന്നു അത്. അതുകൊണ്ടു തന്നെ ചപ്പുചവറുകള്‍ ഉപേക്ഷിക്കുന്നിടത്തേക്ക് അതു നീക്കി. ഇവിടെ ജോലി ചെയ്തിരുന്ന അഫ്ഗാനികളാണ് വിശുദ്ധ ഗ്രന്ഥം കണ്ടെടുത്തത്-എപി വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.

എന്നാല്‍ ഗ്രന്ഥം അഗ്നിക്കിരയാക്കിയിട്ടില്ല. വളരെ കുറഞ്ഞ സമയം കൊണ്ട് ഗ്രന്ഥം അഗ്നിക്കിരയാക്കിയെന്ന രീതിയില്‍ വാര്‍ത്ത പരക്കുകയായിരുന്നു. ജനങ്ങളെ റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ചാണ് സുരക്ഷാസേന പിരിച്ചുവിട്ടത്-അഫ്ഗാനിസ്താന്‍ അധികൃതര്‍ വ്യക്തമാക്കി.

English summary
The US commander of Nato troops in Afghanistan has apologised over reports that foreign troops had "improperly disposed" of copies of the Koran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more