ബര്‍ദ്വാന്‍: ബംഗാളിലെ ബര്‍ദ്വാനില്‍ സിപിഎം റാലിയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മുന്‍ എംഎല്‍എ ഉള്‍പ്പെടെ രണ്ട് സിപിഎം നേതാക്കള്‍ കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സിപിഎമ്മിന്റെ മുന്‍ എംഎല്‍എ പ്രദീപ്‌ഥോ, പാര്‍ട്ടി നേതാവ് കമല്‍ ഗ്യാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.
ഫെബ്രുവരിന് 28ന് പ്രഖ്യാപിച്ചിരിയ്ക്കുന്ന തൊഴിലാളി പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ബര്‍ദ്വാനിലെ ദേവാനിധിയില്‍ നടന്ന റാലിയ്ക്ക് നേരെയായിരുന്നു അക്രമം. പ്രദീപ്‌ഥോ സംഭവസ്ഥലത്തുവച്ചും കമല്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയിലായിട്ടുണ്ട്.
Former CPM MLA Pradipto was beaten to death by TMC men at Burdwan town spiking the incidence of violence in the state. Another CPI (M) leader Kamal Gayen hrihas also been reported to be assaulted and beaten to death after violence erupted between TMC workers and CPM members during the course of a rally