Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേല്‍ എംബസി ആക്രമിച്ചത് ഹുജി?

ദില്ലി: ഇസ്രായേല്‍ എംബസി വാഹനത്തില്‍ സ്‌ഫോടനം നടത്തിയതിന് പിന്നില്‍ ബംഗ്ലാദേശ് കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനയായ ഹര്‍ക്കത്ത് ഉള്‍ ജിഹാദ് ഇ ഇസ്ലാമി(ഹുജി) ആണെന്ന് സംശയിക്കുന്നു.

ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ സാറ്റലൈറ്റ് ഫോണില്‍ നിന്ന് ദില്ലിയിലെ സെല്‍ഫോണിലേയ്ക്ക് വന്ന കോളുകളാണ് ഇത്തരത്തിലൊരു സംശയം ഉടലെടുക്കാന്‍ കാരണം.

സ്‌ഫോടനം നടക്കുന്നതിന് ഒരാഴ്ച മുന്‍പും സ്‌ഫോടനം നടന്ന ദിവസവും ദില്ലിയിലേയ്ക്ക് കോള്‍ വന്നിട്ടുണ്ട്. എന്നാല്‍ സ്‌ഫോടനം നടന്നതിന് ശേഷം ഈ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്.

ഹുജി, ലക്ഷര്‍ ഇ തൊയ്ബ, ഇന്ത്യന്‍ മുജാഹിദ്ദീന്‍ തുടങ്ങിയ തീവ്രവാദ സംഘടനകള്‍ അവയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായാണ് സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിക്കുന്നതെന്ന്‌ ഇന്റലിജന്‍സ് വൃത്തങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+