നഗ്നതാപ്രദര്‍ശനം നടത്തിയിട്ടില്ല: നടന്‍ മണികണ്ഠന്‍

ഹോസ്റ്റലിന് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയെന്നാരോപിച്ച് നാട്ടുകാര്‍ കഴിഞ്ഞദിവസമാണ് മണികണ്ഠനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. എന്നാലിത് പച്ചക്കള്ളമാണെന്നും നാട്ടുകാരും പൊലീസും ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും മണികണ്ഠന്‍ പറഞ്ഞു.
സംഭവദിവസം വൈകിട്ട് ഏഴരയോടെ ശ്രീകാര്യത്തു നിന്ന് കഴക്കൂട്ടത്തേക്കു പോകുകയായിരുന്നു ഞാന്‍. അതിനിടെ ഹോസ്റ്റലിനടുത്ത് വച്ച് കാറിലെ പെട്രോള്‍ തീര്‍ന്നു. കാര്യവട്ടത്തുപോയി പെട്രോള്‍ വാങ്ങാനായി, കാറില്‍ നിന്നിറങ്ങി വഴിയരുകില്‍ പ്ലാസ്റ്റിക് കുപ്പി തിരഞ്ഞു. ഇതുകണ്ടുകൊണ്ടുവന്ന നാട്ടുകാര്‍ എന്നെ പിടികൂടി ചോദ്യം ചെയ്തു. ഞാന്‍ നഗ്നതാപ്രദര്‍ശനം നടത്തിയെന്നായിരുന്നു അവരുടെ ആരോപണം.
ഞാന്‍ നടനാണെന്ന് വ്യക്തമായതോടെ എന്നെ കുടുക്കാനുള്ള അവരുടെ ഉത്സാഹം കൂടി. പിന്നീട് വന്ന പൊലീസിനും അതേ മനോഭാവം തന്നെയായിരുന്നു. ഞാന്‍ ഈ ഹോസ്റ്റലിന് മുന്നില്‍ ഏഴാമത്തെ തവണയാണ് ചെല്ലുന്നതെന്ന് പൊലീസ് കഥയുണ്ടാക്കുകയായിരുന്നു മണികണ്ഠന്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications