തിരുകേശത്തെ കുറിച്ച് പറയാനുള്ള പാണ്ഡിത്യമില്ല

അതിരു വിട്ട് മതനേതാക്കളെ വിമര്‍ശിക്കുന്നത് നല്ലതല്ല. അതുപോലെ തന്നെ മതനേതാക്കള്‍ രാഷ്ട്രീയത്തില്‍ അതിരു കടന്ന് ഇടപെടുന്നതും ശരിയല്ല. തിരുകേശ വിവാദത്തെ കുറിച്ച് അഭിപ്രായം പറയാനുള്ള പാണ്ഡിത്യമൊന്നും തനിയ്ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഏതെങ്കിലും മന്ത്രിമാര്‍ക്ക് എന്തെങ്കിലും നിര്‍ദേശം നല്‍കുകയോ അവരുമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംഭവത്തില്‍ കുറ്റം ചെയ്തവര്‍ കീഴടങ്ങണമെന്നതു തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. കേരളത്തിന്റെ തീരസുരക്ഷ അവലോകനം ചെയ്യാനായി ഉടന്‍ തന്നെ ഫിഷറീസ്, കോസ്റ്റ്ഗാര്‍ഡ്, നേവി ഉദ്യോഗസ്ഥരക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കും. അതിന് ശേഷം മത്സ്യതൊഴിലാളി സംഘടനകളുടെ യോഗവും വിളിച്ചു ചേര്‍ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ലാലൂരിലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാക്കിയ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications