25ലക്ഷം കെട്ടിവെച്ചാല്‍ ഇറ്റാലിയന്‍ കപ്പലിന് പോകാം

ബാങ്ക് ഗ്യാരണ്ടി എപ്പോള്‍ കെട്ടിവയ്ക്കുന്നുവോ അപ്പോള്‍ കപ്പലിന് തീരം വിട്ടുപോകാം. അതുവരെ കപ്പല്‍ തീരം വിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കൊച്ചിന്‍ പോര്‍ട്ട് അധികൃതരോട് കോടതി നിര്‍ദേശിച്ചു.
സിംഗിള്‍ ബഞ്ച് വിധിയ്‌ക്കെതിരെ ഡിവിഷന്‍ ബഞ്ചിനെ സമീപിയ്ക്കുമെന്ന് ജലസ്റ്റിന്റെ ഭാര്യ ഡോറ പറഞ്ഞു. ബാങ്ക് ഗ്യാരണ്ടി കുറവാണെന്നും ഇത് ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടാവും ഡോറ ഡിവിഷന്‍ ബഞ്ചില്‍ ഹര്‍ജി നല്‍കുക.
ഒരു കോടി രൂപയായിരുന്നു ഡോറ ജലസ്റ്റിന്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് വമ്പിച്ച തുകയാണെന്നും കപ്പലിലെ ക്യാപ്റ്റന്‍ അപകടത്തില്‍ മരിച്ചാല്‍ പോലും 40 ലക്ഷം രൂപയാണ് നല്‍കുകയെന്നും കപ്പല്‍ ഉടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച തര്‍ക്കം കോടതിക്ക് പുറത്ത് ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഒരുക്കമാണെന്നും കമ്പനിയുടെ അഭിഭാഷകന്‍ അറിയിച്ചു.
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്തുവച്ചായിരുന്നു സംഭവമെന്നും അതുകൊണ്ടു തന്നെ കേസ് പരിഗണിക്കാനുള്ള നിയമപരമായ അധികാരമില്ലെന്നും കമ്പനിയുടെ അഭിഭാഷകന്‍ വാദിച്ചു.












Click it and Unblock the Notifications