Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ദ്ദിനാളിനെതിരെ മത്സ്യത്തൊഴിലാളിയുടെ മകന്‍

കൊല്ലം: മത്സ്യത്തൊഴിലാളികളുടെ വെടിവെച്ചു കൊന്ന സംഭവത്തില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ പ്രസ്താവനയ്‌ക്കെതിരെ കൊല്ലപ്പെട്ട ജലസ്റ്റിന്റെ മകന്‍ ഡെറിക്ക്. ആശ്രിതര്‍ നഷ്ടപ്പെട്ടവരുടെ വേദന മനസ്സിലാക്കി കര്‍ദ്ദിനാള്‍ പ്രതികരിയ്ക്കണമായിരുന്നുവെന്ന് ഡെറിക്ക് പറഞ്ഞു.

കുറ്റവാളികള്‍ക്ക് അനുകൂലമായി കര്‍ദ്ദിനാള്‍ സംസാരിയ്ക്കാന്‍ പാടില്ലായിരുന്നുവെന്നും ഡെറിക് പറഞ്ഞു. കര്‍ദ്ദിനാളിന്റെ പ്രസ്താവനയ്‌ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

പ്രസ്താവനയ്‌ക്കെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ യുഡിഎഫ് മന്ത്രിമാരുമായി സംസാരിച്ചുവെന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

ഇറ്റാലിയന്‍ സൈനികരെ സംരക്ഷിക്കാന്‍ കേരളത്തില്‍ ആളുണ്ടെന്നതു ഖേദകരമെന്നു മത്സ്യത്തൊഴിലാളി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി. ശശീന്ദ്രന്‍ പറഞ്ഞു. കര്‍ദിനാള്‍ ആലഞ്ചേരി അത്തരം പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവന വളരെ ഞെട്ടലുളവാക്കി. കര്‍ദിനാള്‍ അങ്ങനെ പറയാനുണ്ടായ സാഹചര്യം വ്യക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+