തിരുകേശം:പിണറായിക്ക് അഭിപ്രായം പറയാമെന്ന് ജമാഅത്തെ
കോഴിക്കോട്: തിരുകേശ വിവാദത്തില്‍ പിണറായി വിജയന് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ജമാ അത്തെ ഇസ്ലാമി. എന്നാല്‍ അത് പൊതു ചര്‍ച്ച ആകുന്നതിനെതിരേ ജാഗ്രത വേണമെന്നും ജമാ അത്തെ ഇസ്‌ലാമി അമീര്‍ ടി.ആരിഫലി വ്യക്തമാക്കി.
തിരുകേശ വിവാദം തെരുവിലേക്ക് വലിച്ചിട്ടശേഷം ഇതിനെക്കുറിച്ച് രാഷ്ട്രീയ സംഘടനകളും നേതാക്കളും അഭിപ്രായം പറയരുതെന്ന് ശഠിക്കുന്നത് അന്യായമാണ്. വിശ്വാസികളുടെ ആഭ്യന്തര പ്രശ്‌നമാണിതെങ്കില്‍ അത് കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷ്മത പാലിക്കേണ്ടിയിരുന്നു.
ഇസ്ലാം മതത്തെക്കുറിച്ച് മതത്തിനു പുറത്തുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ പാടില്ലെന്ന് പറയുന്നത് പ്രവാചകന്‍ പറഞ്ഞ തത്വങ്ങള്‍ക്കെതിരാണ്. മതത്തെക്കുറിച്ച് രാഷ്ട്രീയക്കാര്‍ക്കും രാഷ്ട്രീയത്തെക്കുറിച്ച് മതനേതാക്കള്‍ക്കും അഭിപ്രായം പറയാം. പവാചക വ്യക്തിത്വം മറച്ചുവച്ചു മുടിയിഴയില്‍ തളയ്ക്കുന്നതു തെറ്റാണെന്നും ആരിഫലി പറഞ്ഞു.












Click it and Unblock the Notifications