Get Updates
Get notified of breaking news, exclusive insights, and must-see stories!

കുക്കര്‍ പൊട്ടിത്തെറിച്ചു; വീട്ടമ്മയുടെ കണ്ണ് പോയി

കായംകുളം: പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയുടെ കണ്ണ് നഷ്ടമായി. കുക്കറിന്റെ വെയിറ്റ് വീട്ടമ്മയുടെ ഇടത് കണ്ണില്‍ തുളഞ്ഞു കയറുകയായിരുന്നു. കായംകുളം കീരിക്കാട് തെക്ക് പടന്നയില്‍ വിനോദിന്റെ ഭാര്യ സുമിമോള്‍(23)ക്കാണ് അപകടം സംഭവിച്ചത്.

ചൊവ്വാഴ്ച രാവിലെ എട്ടരയ്ക്കായിരുന്നു സംഭവം. ഗ്യാസ് സ്റ്റൗവില്‍ പച്ചക്കറി പാചകം ചെയ്യുവേ കുക്കര്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സുമിയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാര്‍ ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ കണ്ണ് നീക്കം ചെയ്യുകയായിരുന്നു.

ഐഎസ്‌ഐ മാര്‍ക്കില്ലാത്ത നിലവാരം കുറഞ്ഞ കുക്കറാണ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന. കോട്ടയത്ത് എംബിഎയ്ക്ക് പഠിയ്ക്കുകയാണ് സുമി. ഭര്‍ത്താവ് വിനോദ്‌ വിദേശത്താണ്. ഇവര്‍ക്ക് മൂന്ന് വയസ്സുള്ള ഒരു മകന്‍ ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+