കര്‍ദ്ദിനാളിന്റെ വാക്കുകള്‍ വളച്ചൊടിച്ചു: സഭ

ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നാണ് കര്‍ദ്ദിനാള്‍ പറഞ്ഞത്. കുറ്റാന്വേഷണത്തില്‍ ഇടപെടുന്ന രീതിയില്‍ ഒരു പ്രസ്താവനയും അദ്ദേഹം നടത്തിയിട്ടില്ല. ഇതെകുറിച്ച് അദ്ദേഹം ഒരു മന്ത്രിയോടും സംസാരിച്ചിട്ടില്ലെന്നും പോള്‍ അറിയിച്ചു.
ആലഞ്ചേരി ഇറ്റലിയിലെ കത്തോലിക്കാ വാര്‍ത്താ ഏജന്‍സിയായ ഫിഡസിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളാണ് വിവാദത്തിലായത്. ഇറ്റലിക്കെതിരെ സംസ്ഥാനം തിരിക്കിട്ട് നടപടിയെടുക്കരുതെന്ന് കര്‍ദ്ദിനാള്‍ അഭിമുഖത്തില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തില്‍ തിടുക്കത്തില്‍ തീരുമാനമെടുക്കേണ്ടെന്ന് കേരളത്തിലെ കത്തോലിക്ക മന്ത്രിമാരോട് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഭിമുഖത്തില്‍ പറഞ്ഞതായി വാര്‍ത്തയുണ്ട്.












Click it and Unblock the Notifications