Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു

കണ്ണൂരില്‍ സര്‍വകക്ഷി സമാധാനയോഗം ആരംഭിച്ചു. തളിപ്പറമ്പില്‍ സിപിഎം, മുസ്ലീം ലീഗ് സംഘര്‍ഷം നടന്ന സാഹചര്യത്തിലാണ് സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

നേരത്തെ ഉച്ചയ്ക്ക് 12 മണിക്ക് നടത്താനിരുന്ന സര്‍വകക്ഷി യോഗം സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചതിനെ തുടര്‍ന്നാണ് വൈകീട്ട് നാലു മണിയിലേക്ക് മാറ്റിയത്.

എംപിമാര്‍, എംഎല്‍എമാര്‍, മറ്റു ജന പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിക്കുന്ന നേതാക്കന്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കുന്നത്.

സംഘര്‍ഷത്തിനിടയില്‍ സിപിഎം, മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചതിനെ തുടര്‍ന്ന് ഇന്നലെ കണ്ണുരില്‍ എല്‍ഡിഎഫും, യുഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു.

തളിപ്പറമ്പ്, പയ്യന്നൂര്‍, ശ്രീകണ്ഠപുരം, മട്ടന്നൂര്‍ സര്‍ക്കിളുകളുടെ പരിധിയിലും, കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ ഡിവിഷന്റെയും പരിധിയില്‍ പോലീസ് ആക്ട് പ്രകാരം നിരോധനാഞ്ജ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ജില്ലയില്‍ അക്രമം തുടരുകയാണ്.

ഇതിനിടെ പട്ടുവത്ത് വാഹനങ്ങള്‍ക്കു നേരെ കല്ലേറ് ഉണ്ടായെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+