കെ.ആര്‍.രാജഗോപാല്‍ പിറവത്തെ ബിജെപി സാരഥി
പിറവം ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു. കെ.ആര്‍. രാജഗോപാല്‍ ആണ് പിറവത്ത് ബിജെപിയെ പ്രതിനിധീകരിച്ച് മത്സരിക്കുക.
സംസ്ഥാന നേതൃയോഗത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി തീരുമാനിക്കപ്പെട്ടത്. കെ.ആര്‍. രാജഗോപാല്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടന്ന രീതിയെ ചൊല്ലി സംസഥാന നേതൃയോഗത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നുവെന്നൊരു റിപ്പോര്‍ട്ടും ഉയര്‍ന്നു വന്നിട്ടുണ്ട്.
പിറവം തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് ടിഎം ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംജെ ജേക്കബും ആണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ടിഎം ജോക്കബിനെതിരെ മത്സരിച്ചതും എംജെ ജേക്കബ് തന്നെയായിരുന്നു. വളരെ കുറഞ്ഞ വോട്ടുകള്‍ക്കാണ് അന്ന് എംജെ ജേക്കബ് പരാജയപ്പെട്ടത്












Click it and Unblock the Notifications