കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിറവം തിരഞ്ഞെടുപ്പ് മാര്‍ച്ച് 17ലേക്ക് മാറ്റുന്നു

  • By Shabnam Aarif
Google Oneindia Malayalam News

Election
കൊച്ചി: മാര്‍ച്ച് 18ന് നടത്താനിരുന്ന പിറവം ഉപതിരഞ്ഞെടുപ്പ് മാര്‍ച്ച് 17ലേക്ക് മാറ്റാന്‍ തീരുമാനമായി. കൊച്ചിയില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ പങ്കെടുത്തിരുന്ന ഈ സര്‍വകക്ഷി യോഗത്തില്‍. മാര്‍ച്ച് 18ന് തിരഞ്ഞെടുപ്പ് നടത്തരുത് എന്നാവശ്യപ്പെട്ട് യുഡിഎഫ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സര്‍വകക്ഷി യോഗം വിളിച്ചു കൂട്ടിയത്.

മാര്‍ച്ച് 18 ഞായറാഴ്ചയായതിനാലാണ് യുഡിഎഫ് അന്നു തിരഞ്ഞെടുപ്പ് നടത്തരുത് എന്ന് ആവശ്യപ്പെട്ടത്. എല്‍ഡിഎഫും ബിജെപിയും എല്ലാം യുഡിഎഫിന്റെ ആവശ്യത്തോട് യോജിച്ചതോടെ തീരുമാനം എളുപ്പമാകുകയായിരുന്നു. യോഗത്തില്‍ ബിഎസ്പി മാത്രമാണ് ഇങ്ങനൊരു മാറ്റത്തെ എതിര്‍ത്തത്.

യോഗത്തിന്റെ തീരുമാനം ഉടന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിക്കും എന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തിരഞ്ഞെടുപ്പ് മാര്‍ച്ച് 17ലേക്ക് മാറ്റുന്നതിന്റെ മുന്നോടിയായി അന്ന് നടക്കാനിരുന്ന പരീക്ഷകള്‍ മാര്‍ച്ച് 26ലേക്കു മാറ്റിയിരിക്കുകയാണ്.

പിറവത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥ അനൂപ് ജേക്കബും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംജെ ജേക്കബും ബിജെപി സ്ഥാനാര്‍ത്ഥി കെആര്‍ രാജഗോപാലും ആണ്.

English summary
The date of Piravam byelection has changed from March 18 to March 17. The decision is taken in an all party meeting conduted by Chief Electoral Officer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X