സുരേഷ് കുമാര്‍ മൂന്നാം വിവാഹത്തിന്
കൊച്ചി: വിഎസ് സര്‍ക്കാരിന്റെ കാലത്ത് മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിയ്ക്കാന്‍ നിയോഗിക്കപ്പെട്ട ദൗത്യ സംഘത്തിന്റെ തലവനായിരുന്ന കെ സുരേഷ് കുമാര്‍ ഐഎഎസ് മൂന്നാം വിവാഹത്തിനൊരുങ്ങുന്നു.
പ്രശസ്തയായ ഒരു മാധ്യമപ്രവര്‍ത്തകയാണ് സുരേഷിന്റെ വധു. ഒരു മലയാളം ആഴ്ചപ്പതിപ്പില്‍ സീനിയര്‍ എഡിറ്ററായി ജോലി നോക്കുകയായിരുന്നു ഇവര്‍.
വിവാഹിതരാവാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക കഴിഞ്ഞ ദിവസം സുരേഷിനൊപ്പം ആഴ്ചപ്പതിപ്പിന്റെ ഓഫീസിലെത്തി രാജി സമര്‍പ്പിച്ചു.
മുന്‍ ഐജി ലക്ഷമണയുടെ മകളായിരുന്നു സുരേഷിന്റെ ആദ്യഭാര്യ. പിന്നീട് ഒരു പഞ്ചാബി സ്വദേശിനിയെ സുരേഷ് വിവാഹം ചെയ്‌തെങ്കിലും ആ ബന്ധവും പരാജയമടയുകയായിരുന്നു.












Click it and Unblock the Notifications