പ്രസ്താവന അപലപനീയം: വിഎസ്; കൂറ് ഇറ്റലിയോടോ-ബിജെപി

ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ തിരക്കു വേണ്ടെന്നും പ്രശ്‌നപരിഹാരത്തിനു കത്തോലിക്കരായ കേന്ദ്ര മന്ത്രിമാരോട് ആവശ്യപ്പെട്ടെന്നും ആലഞ്ചേരി ഇറ്റാലിയന്‍ മാധ്യമത്തിന് അഭിമുഖം നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്. സംഭവത്തില്‍ കേരളത്തിലെ പ്രതിപക്ഷം മുതലെടുപ്പിന് ശ്രമിയ്ക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കര്‍ദിനാളിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. കര്‍ദിനാളിന്റെ പ്രസ്താവന ദുരൂഹമെന്നു സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു. ഇതു മാറ്റാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെടണം. പ്രസ്താവനയെ ഗൗരവകരമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫിന്റെ മന്ത്രിമാര്‍ക്കും കേന്ദ്ര മന്ത്രിമാര്‍ക്കും ജനങ്ങളോടാണോ സഭയോടാണോ കടപ്പാടെന്നു വ്യക്തമാക്കണം. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി പ്രതികരിക്കണം. ബിജെപി സംസ്ഥാന ഭാരവാഹിയോഗത്തിനു മുമ്പായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications