കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെയിലുകള്‍ ഇന്ത്യന്‍ സെര്‍വറിലൂടെ വേണം

Google Oneindia Malayalam News

Google Yahoo
ദില്ലി: രാജ്യത്ത് തുറക്കപ്പെടുന്ന ഇമെയിലുകളെല്ലാം ഇന്ത്യന്‍ സെര്‍വറിലൂടെ വേണം ലഭിക്കാനെന്ന് യാഹുവും ജിമെയിലും അടക്കമുള്ള ഇമെയില്‍ സേവനദാതാക്കളോട് ഇന്ത്യ ആവശ്യപ്പെടും. രാജ്യത്തിനു പുറത്തു നിന്നുണ്ടാക്കിയ ഇമെയില്‍ എക്കൗണ്ടുകള്‍ രാജ്യത്തിനുള്ളില്‍ തുറക്കുകയാണെങ്കിലും ഇതു ബാധകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പലകേസുകളിലും നിര്‍ണായക തെളിവാകാന്‍ ഇമെയിലുകള്‍ക്ക് സാധിക്കാറുണ്ട്. എന്നാല്‍ ഇന്ത്യയ്ക്ക് പുറത്ത് ഉണ്ടാക്കിയ ഇമെയിലുകളാണെങ്കില്‍ അതിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ കമ്പനികള്‍ പലപ്പോഴും വിമുഖത കാണിക്കാറുണ്ട്.

നിലവില്‍ യാഹു അടക്കമുള്ള ചില സേവനദാതാക്കള്‍ ഇന്ത്യന്‍ എക്കൗണ്ടുകള്‍ ഇന്ത്യന്‍ സെര്‍വറുകളിലൂടെയാണ് നല്‍കുന്നത്. എന്നാല്‍ ഇമെയില്‍ എക്കൗണ്ടുകള്‍ നിര്‍മിച്ചത് രാജ്യത്തിനു പുറത്തുനിന്നാണെങ്കില്‍ വിദേശസെര്‍വറുകളില്‍ കൂടി തന്നെയാണ് സന്ദേശമെത്തുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍ കെ സിങിന്റെ ഓഫിസില്‍ ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

English summary
Internet content providers Yahoo, Gmail and others would be asked to route all emails accesed in India through the country even if the mail account is registered outside the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X