ആദ്യം ആക്രമിക്കാനും മടിക്കില്ല: ഇറാന്‍

ആണവപരീക്ഷണങ്ങളുടെ പേരില്‍ ഇറാനു മുകളില്‍ അന്താരാഷ്ട്രസമ്മര്‍ദ്ദം ശക്തമായി കൊണ്ടിരിക്കുകയാണ്. ഇറാനെ കെണിയില്‍ പെടുത്താമെന്നാണ് ശത്രുക്കള്‍ സ്വപ്‌നം കാണുന്നതെങ്കില്‍ അത് നടക്കില്ല. തിങ്കളാഴ്ച തെക്കന്‍ അതിര്‍ത്തിയില്‍ ഇറാന്‍ സൈനിക അഭ്യാസം നടത്തിയിരുന്നു.
ഉപരോധം കൊണ്ടോ നയതന്ത്രനീക്കം കൊണ്ടോ ഇറാന്റെ ആണവപരീക്ഷണങ്ങള്‍ക്ക് തടയിടാന്‍ സാധിച്ചില്ലെങ്കില്‍ അമേരിക്കയും ഇസ്രായേലും ആക്രമണം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. ഇറാനെതിരേ ആക്രമണം നടത്തിയാല്‍ ശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്ന് അമേരിക്ക ഭയപ്പെടുന്നുണ്ട്. മിസൈല്‍ മേഖലയില്‍ ഇറാനുള്ള അധീശത്വവും ആണവ ഇന്ധനത്തിന്റെ കാര്യത്തില്‍ രാജ്യമുണ്ടാക്കിയ കുതിപ്പും കൂട്ടിവായിക്കുമ്പോഴാണ് അമേരിക്കന്‍ ആക്രമണം വൈകുന്നത്.












Click it and Unblock the Notifications