മഞ്ഞിടിച്ചിലില്‍ 9 സൈനികര്‍ മരിച്ചു

ദാവറിലെ സൈനിക ക്യാമ്പ് ഹിമപാതത്തില്‍ മഞ്ഞിനടിയിലായി. ഇവിടെ നിന്നു ആറു സൈനികരുടെ മൃതദേഹങ്ങള്‍ കണ്‌ടെടുത്തു. സോനാമാര്‍ഗിലാണ് രണ്ടാമത്തെ മഞ്ഞിടിച്ചിലുണ്ടായത്. ഇവിടെയും സൈനികരുടെ ക്യാമ്പുകള്‍ തകര്‍ന്നു. സോനാമര്‍ഗില്‍ മൂന്നു സൈനികര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.
പുലര്‍ച്ചെ റാംവാരി മേഖലയിലും മഞ്ഞിടിച്ചിലുണ്ടായി. എന്നാല്‍ ഇവിടെ ആളപായം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. മോശം കാലാവസ്ഥ മൂലം രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് സൈനികകേന്ദ്രങ്ങള്‍ അറിയിച്ചു. ദാവറില്‍ കനത്ത മഞ്ഞുവീഴ്ച മൂലം ഹെലിക്കോപ്റ്ററുകളുടെ സഹായം ലഭ്യമാക്കാന്‍ കഴിയില്ലെന്ന് സൈന്യം വ്യക്തമാക്കി. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്‌ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications