Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡാറ്റാ സെന്റര്‍ കേസ് സിബിഐ അന്വേഷിക്കും

കൊച്ചി: തിരുവനന്തപുരത്തെ സ്റ്റേറ്റ് ഡാറ്റാ സെന്റര്‍ നടത്തിപ്പിനുള്ള കരാര്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന് കൈമാറിയത് സിബിഐ അന്വേഷിയ്ക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ഇടപാടിനെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പി.സി. ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍, വിവാദ ഇടനിലക്കാരനായ ടി. ജി. നന്ദകുമാര്‍ തുടങ്ങിയവരുടെ പങ്ക് അന്വേഷിക്കണമെന്നാണ് പി.സി. ജോര്‍ജ് ആവശ്യപ്പെട്ടത്.

2005 മുതല്‍ സ്‌റ്റേറ്റ് ഡാറ്റാ സെന്ററിന്റെ നടത്തിപ്പു ചുമതല സിഡാക്/ടിസിഎസിനായിരുന്നു. 2008 ഏപ്രില്‍ 28നു ചുമതല ഏല്‍പ്പിക്കാന്‍ അര്‍ഹരായവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. 2009ല്‍ ഈ ടെന്‍ഡര്‍ നടപടി റദ്ദാക്കി വീണ്ടും ടെന്‍ഡര്‍ പ്രപോസല്‍ ക്ഷണിച്ചു. അവസാന തീയതി നിശ്ചയിച്ചതു 2009 ഓഗസ്റ്റ് 12 ആയിരുന്നെങ്കിലും റിലയന്‍സിന്റെ സൗകര്യം മാനിച്ച് അന്നത്തെ മുഖ്യമന്ത്രി വിഎസിന്റെ നിര്‍ദ്ദേശപ്രകാരം തീയതി നീട്ടിയെന്നും ഇടപാടില്‍ ടി. ജി. നന്ദകുമാറിനു പങ്കുണ്ടെന്നുമാണ് ആക്ഷേപം.

നിലവില്‍ കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ വി.എസ് മുഖ്യമന്ത്രിയായിരിക്കെ നിയമിച്ച ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നതെന്നും അതുകൊണ്ടു തന്നെ വിജിലന്‍സ് അന്വേഷണം ശരിയായ ദിശയിലായിരിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പിസി ജോര്‍ജ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ വിശദീകരണത്തെ തുടര്‍ന്ന് കോടതി ഹര്‍ജി തീര്‍പ്പാക്കി. ആക്ടിംഗ് ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+