കപ്പലില്‍ നിന്നും വെടി:സര്‍ക്കാരുകള്‍ക്ക് നോട്ടീസ്

ചൊവ്വാഴ്ച്ചയ്ക്കകം സത്യവാങ്മൂലം നല്‍കാന്‍ നോട്ടീസിന്‍ കേരള സര്‍ക്കാറിനും, കേന്ദ്ര സര്‍ക്കാരിനും നിര്‍ദ്ദേശം ഉണ്ട്. അതേസമയം വെടിവെക്കാനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താന്‍ ഇറ്റലി സഹകരിക്കണം എന്നും കോടതി ആവശ്യപ്പെട്ടു.
സംഭവം നടന്നത് ഇന്ത്യന്‍ അതിര്‍ത്തിയില്‍ അല്ലെന്നും, അതിനാല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ മാത്രമേ ഈ കേസിന് ബാധകമാവൂ എന്നു കോടതിയില്‍ വാദിച്ച ഇറ്റലി, ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായാണ് വെടിവെച്ചത് എന്ന് ന്യായീകരിക്കുകയും ചെയ്തു.
എന്നാല്‍ കേസ് അതിന്റെ പ്രാരംഭ ഘട്ടത്തില്‍ മാത്രമായതിനാല്‍ ഇറ്റലിയുടെ വാദം അംഗീകരിക്കാനാവില്ല എന്നും ആയുധങ്ങള്‍ കണ്ടെടുക്കേണ്ടത് അത്യാവശ്യം ആണെന്നും കേരള സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഇറ്റാലിയന്‍ കപ്പല്‍ പരിശോധിക്കാനായി ഹൈക്കോടതിയുടെ അനുമതി തേടുമെന്ന് ഡിജിപി ജേക്കബ് പുന്നൂസ് അറിയിച്ചു. കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെടുക്കാന്‍ സെര്‍ച്ച് വാറണ്ട് പുറപ്പെടുവിക്കാന്‍ കോടതിയോട് അപേക്ഷിക്കും എന്നും പറഞ്ഞ അദ്ദേഹം നടപടിക്രമങ്ങള്‍ പാലിച്ചു മാത്രമേ പോലീസ് ഇടപെടലുണ്ടാവൂ എന്നു ഉറപ്പു നല്‍കി.












Click it and Unblock the Notifications