കൊച്ചി: കൊടിയത്തൂര്‍ ഷഹീദ് ബാവ കൊലക്കേസിലെ നാലു പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറാം പ്രതി കളത്തിങ്ങല്‍ നാജിദ്(19), എട്ടാം പ്രതി പത്തേന്‍കടവ് റാഷിദ്(19), പതിനൊന്നാം പ്രതി പൂളക്കല്‍ ശാഹുല്‍ ഹമീദ്(28), പന്ത്രണ്ടാം പ്രതി കൊളായില്‍ ജാഫര്‍(30) എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
ഉപാധികളോടൊയാണ് ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യര്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവാടി സ്വദേശിയായ തേലീരി ഷഹീദ് ബാവയെ(28) അവിഹിത ബന്ധം ആരോപിച്ച് കൊടിയത്തൂരില്‍ വെച്ച് സദാചാര പോലീസ് ചമഞ്ഞ് ചിലര്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണ് കേസ്.
2011 നവംബര്‍ ഒന്‍പത് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷഹീദ് ബാവ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നവംബര്‍ 13 മരണപ്പെടുകയായിരുന്നു.
കേസിലെ 15 പ്രതികളില്‍ 14 പേരും കോഴിക്കോട് ജയിലില്‍ റിമാന്റിലാണ്.
Four convicts of Kodiyathur Murder case giot bail from Kerala High Court. 6th convict Najid, 8th convict Rachid, 11th convict Shahul Hameed and 12th convict Jafar are the persons who got bail under some conditions.