പാമോലിന്‍ കേസ് മാര്‍ച്ച് 24ലേക്ക് മാറ്റി
പാമോലിന്‍ കേസ് മാര്‍ച്ച് 24ന് പരിഗണിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി തീരുമാനിച്ചു. കേസില്‍ കക്ഷി തന്നെ കക്ഷി ചേര്‍ക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഹര്‍ജി നല്‍കിയിരുന്നു.
ഈ സാഹചര്യത്തിലാണ് വിജിലന്‍സ് കോടതിയുടെ ഈ തീരുമാനം. കേസിലെ വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ടും വിഎസിന്റെ ഹര്‍ജിയും മാര്‍ച്ച് 24ന് കോടതി പരിഗണിക്കും.
ജഡ്ജി വി. ഭാസ്‌കരനാണ് കേസ് പരിഗണിക്കുന്നത് മാറ്റി വെച്ചത്. വ്യാഴായ്ച രാവിലെയാണ് വിഎസ് ഹര്‍ജി നല്‍കിയത്. കേസിന്റെ പുനരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുത് എന്നും വിഎസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
പുനരന്വേഷണ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയിട്ടുണ്ടംന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ബിജു മനോഹര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇത് അനുവദിക്കരുതെന്ന് വിഎസിന്റെ അഭിഭാഷകന്‍ എതിര്‍ക്കുകയും ചെയ്തു.
കേസ് അട്ടിമറിക്കാനാണ് പുനരന്വേഷണത്തിലൂടെ സര്‍ക്കാര്‍ഡ ശ്രമിക്കുന്നത് എന്നും അദ്ദേഹം വാദിച്ചു.












Click it and Unblock the Notifications