സിസ്റ്റര്‍ ആന്‍സിയെ കൊന്നതാണെന്ന് ഊമക്കത്ത്
തിരുവനന്തപുരം: പൂങ്കുളം ഹോളിമാതാ കോണ്‍വെന്റിലെ സിസ്റ്റര്‍ ആന്‍സിയെ കൊലപ്പെടുത്തിയത് കോണ്‍വെന്റിലെ അനാശാസ്യം കണ്ടതിനാലാണെന്ന്് ഊമക്കത്ത്. ആന്‍സിയുടെ സഹോദരനാണ് ഊമക്കത്ത് ലഭിച്ചത്.
സംഭവം നടക്കുന്ന രാത്രി കോണ്‍വെന്റ് മുറ്റത്ത് നിന്ന ആന്‍സിയെ ക്ലോറോഫോം പോലുള്ള എന്തോ ഉപയോഗിച്ച് മയക്കുകയായിരുന്നു. അതിന് ശേഷം കോണ്‍വെന്റിലെ ടാങ്കില്‍ എടുത്തിട്ടുവെന്നും കത്തില്‍ പറയുന്നു.
കോവളത്തേയും പൂങ്കുളത്തേയും ചില സെക്‌സ് റാക്കറ്റുകള്‍ക്ക് ആന്‍സിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് കത്തില്‍ പരാമര്‍ശിക്കുന്നു. മഠത്തിലെ വേലക്കാരിയുടെ അതിരുവിട്ട പ്രവര്‍ത്തികള്‍ കാരണം പല പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ വേലക്കാരിയെ പുറത്താക്കാന്‍ മഠത്തിലെ ചിലര്‍ സമ്മതിച്ചില്ല. കന്യാസ്ത്രീകളുടേയും പുരോഹിതന്‍മാരുടേയും മോശമായ ബന്ധങ്ങളെ എതിര്‍ത്തിരുന്ന ആളായിരുന്നു ആന്‍സി.
സിസ്്റ്ററുടെ മൃതദേഹം കിടക്കുന്നുവെന്ന് പറഞ്ഞിട്ടും അന്തേവാസികള്‍ എത്താതിരുന്നത് കൊലപാതകത്തിന് തെളിവാണെന്നും കത്തില്‍ ആരോപിക്കുന്നു. ഊമക്കത്ത് ആന്‍സിയുടെ സഹോദരന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications