ഭൂട്ടോയുടെ കൊലയാളിയെ സര്‍ദാരിയ്ക്ക് അറിയാം
ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അവരുടെ ഭര്‍ത്താവും പാക് പ്രസിഡന്റുമായ ആസിഫ് അലി സര്‍ദാരിയ്ക്ക് അറിയാമെന്ന് പര്‍വേസ് മുഷറഫ്.
ഭൂട്ടോയുടെ കൊലപാതകത്തില്‍ തനിയ്ക്ക് പങ്കുണ്ടെന്ന ആരോപണം മുന്‍ പാക് പ്രസിഡന്റ് നിഷേധിച്ചു.
ഭൂട്ടോ വധക്കേസ് വിചാരണയ്ക്ക് വേണ്ടി വിദേശത്ത് കഴിയുന്ന മുഷറഫിനെ തിരികെയെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന് പാക്ക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക് പ്രസ്താവിച്ചിരുന്നു. ഇതിനോട് പ്രതികരിക്കവേയാണ് മുഷറഫ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭൂട്ടോയ്്ക്ക് മുഷറഫ് വിവിഐപി സുരക്ഷ ഏര്‍പ്പെടുത്തിയില്ലെന്നാണ് കുറ്റപത്രത്തില്‍ ആരോപിയ്ക്കുന്നത്. എന്നാല്‍ ഭൂട്ടോയുടെ സുരക്ഷാകാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയിലെ പ്രവര്‍ത്തകരാണെന്നാണ് മുഷറഫിന്റെ വാദം.












Click it and Unblock the Notifications