Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടില്ല എന്ന ബട്ടണ്‍ വേണം

Anna Hazare
ദില്ലി: സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കാന്‍ സമ്മതിദായകര്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അത് രേഖപ്പെടുത്താനായി വോട്ടില്ല എന്ന ബട്ടണ്‍ മെഷീനില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം. ഹസാരെ സംഘമാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷിയെ സമീപിച്ചിരിക്കുന്നത്.

തങ്ങളുടെ ആവശ്യം പരിഗണിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പു നല്‍കിയതായി കമ്മീഷണനെ കണ്ട ഹസാരെ സംഘാംഗങ്ങളായ പ്രശാന്ത് ഭൂഷണ്‍, സന്തോഷ് ഹെഗ്‌ഡെ, കിരണ്‍ ബേദി, അരവിന്ദ് കേജരിവാള്‍ എന്നിവര്‍ അറിയിച്ചു.

ക്രിമിനലുകള്‍ മത്സരിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ സാധിക്കൂ. 2001 മുതല്‍ നിയമമന്ത്രാലയം ഇക്കാര്യം പരിഗണിച്ചു വരികയാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ ഇഷ്ടപ്പെടാത്തവരുടെ എണ്ണവും രേഖപ്പെടുത്തണമെന്നാണ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് നിയമാനുസൃതമാക്കണമെന്നും ഇവര്‍ കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+