വെള്ളമടിച്ച് തീവണ്ടിയില്‍ കയറിയാല്‍ ജയിലിലെത്താം!!

തീവണ്ടികളിലും റെയില്‍വേ സ്‌റ്റേഷനുകളിലും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ കൂടുതലും മദ്യലഹരിയിലാണ് നടക്കുന്നതെന്ന് ആര്‍. പി. എഫ് തിരുവനന്തപുരം യൂണിറ്റ് അടുത്തയിടെ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വെ പൊലീസ് ഈ തീരുമാനമെടുത്തത്.
റെയില്‍ സുരക്ഷാ നിയമം 145 എ പ്രകാരം ഇപ്രകാരം കേസെടുക്കാന്‍ ആര്‍.പി. എഫിന് അധികാരമമുണ്ടെന്ന് ആര്‍. പി. എഫ് തിരുവനന്തപുരം കമ്മിഷണര്‍ കെ.ജെ.ജോയി അറിയിച്ചു. മദ്യപിച്ച് ട്രെയിനിലും റെയില്‍വേ സ്‌റ്റേഷനിലും ബഹളമുണ്ടാക്കിയതിന് 2411 കേസുകള്‍ കഴിഞ്ഞ വര്‍ഷം ആര്‍.പി. എഫ് എടുത്തിരുന്നു. ഇക്കൊല്ലം ഇതുവരെ 131 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തീവണ്ടിയിലിരുന്ന് മദ്യപിയ്ക്കുന്നത് നേരത്തെ തന്നെ ശിക്ഷാര്‍ഹമാണ്. പുതിയ തീരുമാനം വന്നതോടെ മദ്യപിച്ച ശേഷം തീവണ്ടിയില്‍ യാത്ര ചെയ്യാനും പറ്റില്ല. സംശയമുള്ളവരെ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിയ്ക്കാനാണ് തീരുമാനം.
വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം സ്‌റ്റേഷനുകളില്‍ ആര്‍.പി. എഫ് നടത്തിയ പരിശോധനയില്‍ മദ്യപിച്ച് ട്രെയിന്‍കയറാന്‍ പ്‌ളാറ്റ് ഫോമിലെത്തിയ 40 പേരെ പിടികൂടി കേസെടുത്തു. ഇവരുടെ ടിക്കറ്റ് റദ്ദാക്കിയതു കാരണം 40 പേരുടെയും യാത്രമുടങ്ങി.












Click it and Unblock the Notifications