Get Updates
Get notified of breaking news, exclusive insights, and must-see stories!

കപ്പല്‍ക്കൊല: എഫ്‌ഐആറില്‍ അപാകതയില്ല

Oommen Chandy
ഇടുക്കി: കൊല്ലം കടല്‍ വെടിവെപ്പ് സംഭവത്തില്‍ കേരള പൊലീസ് തയ്യാറാക്കിയ പ്രഥമവിവരറിപ്പോര്‍ട്ടില്‍ (എഫ്.ഐ.ആര്‍) അപാകതയില്ലെന്ന് മുഖ്യമന്ത്രി. പൊലീസ് തയ്യാറാക്കിയ എഫ്‌ഐആര്‍ ദുര്‍ബലമാണെന്ന വാദം തെറ്റാണ്.

എല്ലാ തെളിവുകളും ശേഖരിച്ചാണ് പൊലീസ് എഫ്.ഐ.ആര്‍ തയ്യാക്കിയതെന്നും ഇതിനെ കുറിച്ച് ശരിയായി മനസ്സിലാക്കാത്തവരാണ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസ് വളരെയധികം ശക്തമാണ്. ഇങ്ങനെ തന്നെ മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സംസ്ഥന സര്‍ക്കാറിന്റെ നിലപാട് ഇപ്പോള്‍ ഇറ്റാലിയന്‍ സര്‍ക്കാറും അംഗീകരിച്ച മട്ടാണ്. വെടിവെപ്പ് നടന്നത് ഇന്ത്യന്‍ അതിര്‍ത്തിയിലാണെന്ന് അവര്‍ക്ക് മനസ്സിലായിട്ടുണ്ട് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

മുന്നണി സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് അനൂപ് ജേക്കബ് ജയിച്ചാല്‍ അഛന്‍ ടി.എം ജേക്കബിന്റെ വകുപ്പ് നല്‍കുമെന്ന് ആര്യാടന്‍ പറഞ്ഞതെന്നൂം മുന്നണിയുടെ നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയതെന്നൂം മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+