കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടംകുളം സമരത്തിന് പിന്നില്‍ അമേരിക്ക: മന്‍മോഹന്‍

  • By Ajith Babu
Google Oneindia Malayalam News

Manmohan Singh
ദില്ലി: തമിഴ്‌നാട്ടിലെ കൂടംകുളം ആണവപദ്ധതിയ്‌ക്കെതിരെയുള്ള പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ പ്രസ്താവന വിവാദമാകുന്നു. പദ്ധതിയ്‌ക്കെതിരെയുള്ള സമരത്തിന് ചരടുവലിയ്ക്കുന്നത് അമേരിക്കയിലെയും സ്‌കാന്‍ഡിനേവിയയിലെയും എന്‍ജിഒകളാണെന്നാണ് പ്രധാനമന്ത്രിയുടെ ആരോപണം.

ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കെതിരായ എതിര്‍പ്പിനു പിന്നിലും ഈ സംഘടനകളാണെന്നും അമേരിക്കന്‍ മാസികയായ സയന്‍സിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

ഈ എന്‍.ജി.ഒകളുടെ എതിര്‍പ്പ് കാരണം കൂടംകുളത്തെ ആണവനിലയത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്. ആയിരം മെഗാവാട്ട് വൈദ്യുതിയുടെ ഉത്പാദനമാണ് ഇത്മൂലം തടസ്സപ്പെട്ടിരിക്കുന്നത്.

അതുപോലെതന്നെ രാജ്യത്തെ ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ജനിതകമാറ്റം വരുത്തിയ വിളകള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചു തുടങ്ങിയത്. ഇതിനെതിരെയും ഈ സംഘടനകള്‍ രംഗത്തുവന്നിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണു 13,000 കോടി രൂപ ചെലവിട്ട് ആണവനിലയം സ്ഥാപിക്കുന്നത്. റഷ്യന്‍ സഹകരണത്തോടെയാണു പദ്ധതി. എന്നാല്‍ ഫുകുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്ലാന്റിനെതിരേ ഗ്രാമവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

English summary
Indian Prime Minister Manmohan Singh blamed US non-profit groups in an interview published Friday for whipping up anti-nuclear demonstrations that have stalled two new atomic plants.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X