കൊല്ലം: ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ നീണ്ടകര പാലം ഉപരോധിച്ചു.
പാലം ഉപരോധിച്ചതിനെ തുടര്‍ന്ന് ദേശീയപാതയില ഗതാഗതം ഉച്ച മുതല്‍ പൂര്‍ണ്ണമായും തടസ്സപ്പെട്ടു. കേസ് അട്ടിമറിക്കാന്‍ കേന്ദ്ര, സംസംഥാന സര്‍ക്കാറുകള്‍ ശ്രമിക്കുകയാണ് എന്നാണ് ബിജെപി ആരോപിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്നു ബിജെപി പ്രസിഡന്റ് വി മുരളീധരന്‍ ആരോപണം ഉന്നയിച്ചു. എഫ്‌ഐആറില്‍ ഗുരുതരമായ പൊരുത്തക്കേടുകളാണ് ഉള്ളത്, അദ്ദേഹം പരഞ്ഞു.
Neendakara bridge has been picketed by BJP. It is a protest against Union, State governments. there are serious malpractices in the case from the state government's part, says V Muraleedharan.