ഇറ്റാലിയന്‍ കപ്പലില്‍ നിന്നും തോക്ക് കണ്ടെടുത്തു

കേരള പോലീസിന്റെ ഫോറന്‍സിക് വിദഗ്ദ്ധരും ഇറ്റലിയില്‍ നിന്നുള്ള ബാലിസ്റ്റിക് വിദഗ്ദ്ധരും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഉച്ചയ്ക്ക് പതിനൊന്നു മണിയോടെയാണ് സംഘം കപ്പലിലെത്തി പരിശോധന ആരംഭിച്ചത്.
പരിശോധനയ്ക്കായി കപ്പല്‍ വെള്ളിയാഴ്ച കൊച്ചി തുറമുഖത്തെ ബെര്‍ത്തില്‍ എത്തിച്ചിരുന്നു.ഇറ്റാലിയന്‍ സേനയിലെ രണ്ട് ഉദ്യോഗസ്ഥര്‍കൂടി എത്തിയശേഷമേ പരിശോധന നടത്താവൂ എന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എം.ആര്‍. അജിത്കുമാര്‍ നിര്‍ദേശിച്ചതിനേത്തുടര്‍ന്ന് പരിശോധന ശനിയാഴ്ചത്തേക്ക് മാറ്റിയത്.
ഫോറന്‍സിക് വിദഗ്ദ്ധരെ കൂടാതെ വിരലടയാള വിദഗ്ദ്ധരും സംഘത്തിലുണ്ട്. ബാലിസ്റ്റിക് വിദഗ്ദ്ധനായ മേജര്‍ ഫ്‌ലാബസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഇറ്റാലിയന്‍ സംഘത്തിലുള്ളത്.












Click it and Unblock the Notifications