മലപ്പുറം: മതകാര്യങ്ങളില്‍ മുസ്ലീം ലീഗിന് അഭിപ്രായമില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍. മതവിഷങ്ങളില്‍ ലീഗ് ഇതുവരെ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല. തിരുകേശ വിവാദം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബഷീര്‍.
തിരുകേശ വിവാദത്തെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത് പണ്ഡിതന്‍മാരാണ്. അത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ മാത്രം അറിവുള്ളവരല്ല ലീഗ് പ്രവര്‍ത്തകര്‍.
വിഷയത്തില്‍ സിപിഎം ഇടപെടുന്നത് നല്ല ഉദേശ്യത്തോടെയല്ല. വിശ്വാസികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുക എന്നതാണവരുടെ അജണ്ടയെന്നും ബഷീര്‍ ആരോപിച്ചു.