Get Updates
Get notified of breaking news, exclusive insights, and must-see stories!

നോക്കുകൂലി അറസ്റ്റ് ഗൂഢാലോചനയെന്ന് മന്ത്രി

Shibu Baby John
കൊല്ലം: ആലപ്പുഴയില്‍ നോക്കുകൂലി വാങ്ങിയതിന് നാല് എഐടിയുസി പ്രവര്‍ത്തകര്‍ അറസ്റ്റിലായ സംഭവത്തില്‍ തൊഴില്‍ വകുപ്പിന് യാതൊരു പങ്കുമില്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍.

പ്രശ്‌നത്തെക്കുറിച്ച് അന്വേഷണം നടത്തിയ പരിഹാരം കാണാന്‍ തൊഴില്‍വകുപ്പ് ശ്രമിച്ചുകൊണ്ടിരിക്കെയാണ് അറസ്റ്റുണ്ടായത്. പോലീസ് അതിരുകടന്നാണ് പ്രവര്‍ത്തിച്ചത്. ഇതില്‍ ദുരൂഹതയുണ്ട്. ഈ അറസ്റ്റില്‍ തൊഴില്‍ വകുപ്പിനോ തനിക്കോ യാതൊരു ബന്ധവുമില്ല. ഇതിനെ കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്-ഷിബു ബേബി ജോണ്‍ പറഞ്ഞു.

നേരത്തെ തൊഴിലാളികളുടെ അറസ്റ്റില്‍ തൊഴില്‍ വകുപ്പ് മന്ത്രിക്ക് പങ്കുണ്‌ടെന്ന് സിപിഐ ആരോപിച്ചിരുന്നു.
അന്താരാഷ്ട്ര കയര്‍ മേളയുടെ ഒരുക്കങ്ങള്‍ക്കിടെ നോക്കുകൂലി വാങ്ങിയ നാല് തൊഴിലാളികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരില്‍ മൂന്നുപേര്‍ എ.ഐ.ടി.യു.സി.ക്കാരും ഒരാള്‍ ഐ.എന്‍.ടി.യു.സി.ക്കാരനുമാണ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+