ഹര്‍ത്താല്‍:തൃശൂരില്‍ പിഎസ്‌സി പരീക്ഷ മാറ്റിവെച്ചു

മാറ്റി വെച്ച പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ദേസീയപാതയിലെ ടോള്‍ പിരിവിനെതിരെ ബിജെപി നടത്തിയ മാര്‍ച്ചി നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ശനിയാഴ്ച ബിജെപി തൃശൂരില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ബിജെപി ഹര്‍ത്താല്‍. തൃശൂരിലെ ഹര്‍ത്താലിനു പുറമെ ശനിയാഴ്ച സംസ്ഥാന വ്യപകമായി പ്രതിഷേധ ദിനം ആചരിക്കുന്നുമുണ്ട് ബിജെപി.
വെള്ളിയാഴ്ചയാണ് ഹര്‍ത്താലിലേക്ക് നയിച്ച സംഭവം ഉണ്ടായത്. വൈകീട്ട് ആറു മണിയോടെ ദേശീയപാതയില്‍ ഇടപ്പള്ളി-മണ്ണുത്തി ഭാഗത്തെ ടോണ്‍ പിരിവിനെതിരെ ബിജെപി നടത്തിയ ഉപരോധം അക്രമാസക്തമാവുകയാണുണ്ടായത്.












Click it and Unblock the Notifications