കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താല്‍:തൃശൂരില്‍ പിഎസ്‌സി പരീക്ഷ മാറ്റിവെച്ചു

  • By Shabnam Aarif
Google Oneindia Malayalam News

Hartal
തൃശൂര്‍: ബിജെപി ഹര്‍ത്താലായതു കാരണം ശനിയാഴ്ച നടത്താനിരുന്ന പിഎസ്‌സി പരീക്ഷ മാറ്റി വെച്ചു. തൃശൂരില്‍ 50 കേന്ദ്രങ്ങളിലായി നടത്താനിരുന്ന ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് പരീക്ഷയാണ് മാറ്റി വെച്ചത്.

മാറ്റി വെച്ച പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ദേസീയപാതയിലെ ടോള്‍ പിരിവിനെതിരെ ബിജെപി നടത്തിയ മാര്‍ച്ചി നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ശനിയാഴ്ച ബിജെപി തൃശൂരില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ബിജെപി ഹര്‍ത്താല്‍. തൃശൂരിലെ ഹര്‍ത്താലിനു പുറമെ ശനിയാഴ്ച സംസ്ഥാന വ്യപകമായി പ്രതിഷേധ ദിനം ആചരിക്കുന്നുമുണ്ട് ബിജെപി.

വെള്ളിയാഴ്ചയാണ് ഹര്‍ത്താലിലേക്ക് നയിച്ച സംഭവം ഉണ്ടായത്. വൈകീട്ട് ആറു മണിയോടെ ദേശീയപാതയില്‍ ഇടപ്പള്ളി-മണ്ണുത്തി ഭാഗത്തെ ടോണ്‍ പിരിവിനെതിരെ ബിജെപി നടത്തിയ ഉപരോധം അക്രമാസക്തമാവുകയാണുണ്ടായത്.

English summary
Due to Bjp Hartal PSC Exam got rescheduled. The new date of exam wii be informed later. It is Last Grade exams, which were scheduled to conduct at 50 centers, was rescheduled.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X