നോക്കുകൂലി വാങ്ങിയവര്‍ അഴിയ്ക്കുള്ളിലായി
നോക്കുകൂലി വാങ്ങിയ കേസുമായി ബന്ധപ്പെട്ട് നാലു തൊഴിലാളികളെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. കുതിരപ്പന്തി മുട്ടത്തിപ്പറമ്പില്‍ ശിവദാസ്(49), ആലപ്പുഴ വട്ടയാല്‍ വാര്‍ഡ് ഇല്ലിക്കല്‍ പുരയിടത്തില്‍ കബീര്‍ (54), വഴിച്ചേരി വാര്‍ഡ് പാണാവള്ളി പുരയിടത്തില്‍ ഹാരീസ്(32), ആലിശ്ശേരി തൈക്കാവ് പുരയില്‍ വേണു(37) എന്നിവരാണ് അറസ്റ്റിലായത്.
കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തിട്ടുണ്ട്. പിടിച്ചുപറിക്കേസില്‍പ്പെടുത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര കയര്‍മേളയില്‍ പ്രദര്‍ശന സ്റ്റാള്‍ ഒരുക്കാനെത്തിയവരെ ഭീഷണിപ്പെടുത്തി പണം വാങ്ങി എന്നതാണ് ഇവരുടെ പേരിലുള്ള കുറ്റം.
1500 രൂപയാണ് ഇവര്‍ നോക്കുകൂലിയായി കൈപ്പറ്റിയത്. എന്നാല്‍ ഇതിനെതിരെ പരാതി എഴുതി നല്‍കാത്തത് നടപടി വൈകിപ്പിച്ചു. ഒടുവില്‍ കയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പരാതിപ്രകാരം പൊലീസ് കേസ് ചാര്‍ജ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications