Get Updates
Get notified of breaking news, exclusive insights, and must-see stories!

ടോള്‍പിരിവ്: തൃശൂരില്‍ മൂന്നാം ഹര്‍ത്താല്‍

Tollbooth
തൃശൂര്‍: ദേശീയപാതയിലെ ടോള്‍ പിരിവിനെതിരെ ബിജെപി നടത്തിയ മാര്‍ച്ചിനു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ ശനിയാഴ്ച ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. കൊടുങ്ങല്ലൂര്‍ കോതപ്പറമ്പില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ക്ക് നേരെ കല്ലെറുണ്ടായി.

അക്രമത്തില്‍ മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ ഉള്‍പ്പടെ 15 പ്രവര്‍ത്തകര്‍ക്കും മൂന്നു സിഐമാര്‍ ഉള്‍പ്പടെ പത്ത് പൊലീസുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകനും പരുക്കേറ്റിരുന്നു. ശനിയാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് സംഭവം. ദേശീയപാതയില്‍ ഇടപ്പള്ളി-മണ്ണുത്തി മേഖലയിലെ ടോള്‍ പിരിവിനെതിരെ ബിജെപി നടത്തിയ ഉപരോധമാണ് അക്രമാസക്തമായത്. ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ജില്ലയില്‍ സമീപകാലത്ത് നടക്കുന്ന മൂന്നാമത്തെ ഹര്‍ത്താലാണിത്. ഫെബ്രുവരി 9നും ടോളിന്റെ പേരില്‍ ബിജെപിയടക്കമുള്ള പാര്‍ട്ടികള്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+