തിരുവനന്തപുരം: കൊല്ലം നീണ്ടകരയില്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്ന് പ്രതിരോധമന്ത്രി എകെ ആന്റണി.
ഇന്ത്യന്‍ നിയമമനുസരിച്ച് കേസ് മുന്നോട്ടു പോകും. ഇറ്റലിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഇന്ത്യ വഴങ്ങില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കേസന്വേഷണത്തില്‍ സംസ്ഥാനത്തിന് ആവശ്യമായ എല്ലാ പിന്തുണയും കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നും ആന്റണി പറഞ്ഞു.
പിറവം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് ആന്റണി അഭിപ്രായപ്പെട്ടു.
Defence Minister A K Antony Sunday said India will act according to the laws of the country in connection with the killing of the two fishermen. Talking to reporters in the district, he said the country will not comply with Italy’s pressure.