പാന്റും ഷര്‍ട്ടും ധരിച്ചതിന് യുവതിയ്ക്ക് മര്‍ദ്ദനം

തവളക്കുഴി ജംഗ്ഷനില്‍ ബേക്കറി നടത്തുന്ന യുവതി കടയടച്ച ശേഷം സ്വകാര്യ ബസില്‍ വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു സംഭവം. ബസില്‍ വച്ച് യുവതി പാന്റും ഷര്‍ട്ടും ധരിച്ചതിനെ പറ്റി ഒരാള്‍ മോശം പരാമര്‍ശം നടത്തുകയായിരുന്നു.
യുവതി ഇത് ചോദ്യം ചെയ്തതോടെ ഇയാള്‍ യുവതിയെ ബസില്‍ നിന്ന് തള്ളിയിടുകയും മുഖത്തും കാലിലും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് ബസ് നിര്‍ത്തുകയും പ്രതിയെ നാട്ടുകാര്‍ ഇറക്കി വിടുകയും ചെയ്തു.
രാത്രിയായതിനാല്‍ പരാതി നല്‍കാതെ മടങ്ങിയ യുവതി പിറ്റേന്ന് രാവിലെ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പ്രതിയെ പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചതായും ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.












Click it and Unblock the Notifications