Get Updates
Get notified of breaking news, exclusive insights, and must-see stories!

നൈറ്റി മോഷണമെന്നാരോപിച്ച് മര്‍ദ്ദനം;സ്ത്രീ മരിച്ചു

പത്തനംതിട്ട: നൈറ്റി മോഷ്ടിച്ചുവെന്നാരോപിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. ഇളകൊള്ളൂര്‍ കുന്നുംപുറം മുട്ടത്തറയില്‍ ജാനകി (85) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 4.30 ഓടെ വീട്ടില്‍വച്ചാണ് ജാനകി മരിച്ചത്.

കഴിഞ്ഞവര്‍ഷം 2011 നവംബര്‍ 23നാണ് ഒറ്റയ്ക്ക് താമസിയ്ക്കുകയായിരുന്ന ജാനകിയ്ക്ക് മര്‍ദ്ദനമേറ്റത്. നൈറ്റി മോഷ്ടിച്ചുവെന്നാരോപിച്ച്

സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ജാനകി ഉപയോഗിച്ചിരുന്ന ഊന്നുവടി ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം.
പരിക്കേറ്റ നിലയില്‍ കോന്നി ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ജാനകിയെ പിന്നീട് പത്തനംതിട്ട ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി.

ഇടതുകൈയുടെ ചൂണ്ടുവിരലിന് പൊട്ടലുണ്ടായിരുന്നു. ഡിസംബര്‍ 12ന് ജാനകിയെ ആസ്പത്രിയില്‍നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. എന്നാല്‍, തുടര്‍ന്ന് ജാനകി തീരെ അവശയായെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് കോന്നി പോലീസ്‌സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+