ഗണേഷിന്റെ പിഎയെ മുന്‍പേ തല്ലണമായിരുന്നു: പിള്ള

പാര്‍ട്ടി പ്രവര്‍ത്തകന്റെ മകന് കോളേജ് അഡ്മിഷന്‍ ശരിയാക്കി നല്‍കാനായി 25000 രൂപ പ്രദീപ് കൈക്കൂലിയായി വാങ്ങി. എന്നാല്‍ തന്റെ പിഎയ്‌ക്കെതിരെ മന്ത്രി നടപടിയെടുക്കില്ലെന്നറിയാം. പിറവം ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രദീപിനെതിരെ നടപടിയെടുക്കുമെന്ന് പിള്ള അറിയിച്ചു.
മന്ത്രി ഗണേഷ് കുമാറിന്റെ പരിപാടികള്‍ ബഹിഷ്‌കരിക്കണമെന്ന് പാര്‍ട്ടി ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത് ലംഘിക്കുന്നവരെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്നും പിള്ള അറിയിച്ചു.
പ്രദീപ് കുമാറിനെ വിളിച്ചിറക്കി മര്‍ദിച്ചു എന്ന ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് പ്രദീപിനെ നേരത്തെ തല്ലണമായിരുന്നുവെന്നാണ് പിള്ള പ്രതികരിച്ചത്.












Click it and Unblock the Notifications