ദേവസ്വം ബോര്‍ഡ് പരീക്ഷ തടസ്സപ്പെടുത്തി
ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പരീക്ഷ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി. സംവരണം നയം അട്ടിമറിച്ചുവെന്നാരോപിച്ചായിരുന്നു എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.
പരീക്ഷാഹാളിലേയ്ക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ നായന്‍മാര്‍ മാത്രം അങ്ങനെ പരീക്ഷയെഴുതേണ്ടെന്ന് ആക്രോശിച്ചു കൊണ്ട് ഉദ്യോഗാര്‍ത്ഥികളുടെ ഉത്തരകടലാസ് കീറികളയുകയായിരുന്നു.
35 വയസ്സിന് മുകളിലുള്ള സംവരണക്കാരെ ദേവസ്വം അധികൃതര്‍ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ലെന്നതാണ് സംഭവത്തിന് ഇടയാക്കിയത്. നാല്‍പ്പത് വയസും അതില്‍ കൂടുതലുമുള്ള ഉയര്‍ന്ന സമുദായക്കാരെ പരീക്ഷയെഴുതാന്‍ അനുവദിച്ചുവെന്നും പ്രതിഷേധക്കാര്‍ വാദിക്കുന്നു.
നീതി നിഷേധിക്കപ്പെട്ട യുവാക്കളുടെ പ്രതിഷേധമാണിതെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു. പരീക്ഷ തടസ്സപ്പെട്ടതിനാല്‍ അവസരം നഷ്ടമായെന്നാരോപിച്ച് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധക്കാരെ മര്‍ദ്ദിച്ചു. ഇവര്‍ രണ്ട് എസ്എന്‍ഡിപി പ്രവര്‍ത്തകരെ മുറിയില്‍ പൂട്ടിയിട്ടു. പിന്നീട് പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്്ത് നീക്കി.












Click it and Unblock the Notifications