ഭാര്യയോട് മാപ്പ് പറയാനും ഫേസ്ബുക്ക്

ജയില്‍വാസം ഇഷ്ടപ്പെടാത്ത സിന്‍സിന്നാറ്റിയിലെ മാര്‍ക് ബൈറോണ്‍ രണ്ടാമതൊന്നാലോചിക്കാതെ മാപ്പെഴുതാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരേയുള്ള വിധിയായി കാണേണ്ട കാര്യമില്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്കിലുള്ള മറ്റുള്ളവരുടെ വികാരത്തെയും പരിഗണിക്കേണ്ടതുണ്ട്. ഒരു പൊതുസ്ഥലമായാണ് സോഷ്യല്‍നെറ്റ്‌വര്‍ക്കിനെ പരിഗണിക്കേണ്ടത്.
എന്നാല്‍ ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പിലാണ് താന്‍ ഇത്തരം പരാമര്‍ശം നടത്തിയത്. ഈ ഗ്രൂപ്പില്‍ ഭാര്യയ്ക്ക് പ്രവേശനവും നിഷേധിച്ചിട്ടുണ്ട്. ഈ വാദം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ഇരുവരും തമ്മിലുള്ള വിവാഹമോചനകേസ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂട്ടുകാര്‍ക്കിടയില്‍ പരസ്യമായി ഇത്തരമൊരു കമന്റ് നടത്തുന്നതിനെ അംഗീകരിക്കാനാവില്ല. പൊതു കാര്യങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതുപോലെയല്ല ഇത്.












Click it and Unblock the Notifications