കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാദന്‍ കൊല്ലപ്പെട്ട വീട് ഇടിച്ചുനിരത്തി

  • By Ajith Babu
Google Oneindia Malayalam News

Bin Laden’s lair demolished
ഇസ്ലാമാബാദ്: അബോട്ടാബാദില്‍ അല്‍ക്വയ്ദ തലവന്‍ ഉസാമ ബിന്‍ ലാദനെ യുഎസ് സൈന്യം വധിച്ച വീട് ഇടിച്ചുനിരത്തി. വന്‍ സൈനിക സന്നാഹമൊരുക്കിയശേഷം ശനിയാഴ്ച രാത്രി ഒമ്പതിനാണു വീടു പൊളിച്ചുതുടങ്ങിയത്. കൂറ്റന്‍ ബോള്‍ഡസറുകളുടെ സഹായത്തോടെ പുലര്‍ച്ചയോടെ ഇടിച്ചുനിരത്തല്‍ പൂര്‍ത്തിയായി.

ശനിയാഴ്ച പ്രദേശത്ത് അപ്രഖ്യാപിത കര്‍ഫ്യൂവിന്റെ സാഹചര്യങ്ങളായിരുന്നു. സമീപത്തെ താമസക്കാരോടു പുറത്തിറങ്ങരുതെന്നു നിര്‍ദേശിച്ചിരുന്നു. മാധ്യമങ്ങളെയും നിയന്ത്രിച്ചു. ഇടിച്ചുനിരത്തിലിന് മുന്നോടിയായി സൈന്യം വീട് പ്രാദേശിക ഭരണകൂടത്തിന് കൈമാറിയിരുന്നു.

കഴിഞ്ഞ വര്‍ഷം മെയിലാണ് ഈ വീട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ലാദനെ യു.എസ്. സേന കൊലപ്പെടുത്തിയത്. അഞ്ചു വര്‍ഷമായി ലാദന്‍ ഇവിടെ ഒളിവില്‍ താമസിച്ചുവരികയായിരുന്നു. അല്‍ ഖ്വായ്ദ ഇവിടെ ലാദന് ഒരു സ്മാരകം നിര്‍മിക്കാന്‍ പദ്ധയിയിടുന്നുണ്ടെന്ന് പറഞ്ഞാണ് കെട്ടിടം പൊളിച്ചുമാറ്റിയത്.

ലാദന്‍ കൊല്ലപ്പെയുടനെ കെട്ടിടം പൊളിച്ചുമാറ്റാന്‍ സൈന്യത്തിന് പദ്ധതിയിട്ടെങ്കിലും ജൂഡിഷ്യല്‍ കമ്മീഷന്റെ അന്വേഷണം നടക്കുന്നതിനാല്‍ അത് മാറ്റിവയ്ക്കുകയായിരുന്നു. കമ്മീഷന്റെ അന്വേഷണം പൂര്‍ത്തിയായതോടെയാണ് വീട് തകര്‍ക്കാന്‍ തീരുമാനമായത്.

English summary
Osama bin Laden's hideout is being demolished, bringing an end to a symbol of American resolve and Pakistani frustration over how the operation was conducted.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X