സെക്‌സി പരാമര്‍ശം വിവാദമാവുന്നു
ദില്ലി: സ്ത്രീകളെ സെക്‌സി എന്ന് വിശേഷിപ്പിക്കുന്നത് ഒരു അപമാനമായി കാണേണ്ടതില്ലെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മമത ശര്‍മ്മയുടെ പരാമര്‍ശം വിവാദമാവുന്നു. മമതയുടെ പ്രസ്താവനയ്‌ക്കെതിരെ വിവിധ വനിതാസംഘടനകള്‍ രംഗത്തു വന്നു.
മമത ശര്‍മ്മയെ പോലെ ഉത്തരവാദിത്വപ്പെട്ട സ്ഥാനം വഹിക്കുന്ന ഒരാള്‍ക്ക് ചേര്‍ന്ന പരാമര്‍ശമല്ല അവരില്‍ നിന്നുണ്ടായിരിക്കുന്നതെന്നാണ് വനിതാസംഘടനകളുടെ ആരോപണം. പരാമര്‍ശത്തിന്റെ പേരില്‍ മമത രാജി വയ്ക്കണമെന്നും ആവശ്യമുയര്‍ന്നു കഴിഞ്ഞു.
ജയ്പൂരില്‍ ശനിയാഴ്ച നടന്ന ഒരു ചടങ്ങിനിടെയാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ വിവാദ പരാമര്‍ശം നടത്തിയത്. സ്ത്രീകളെ കളിയാക്കാനായി ആണുങ്ങള്‍ സെക്‌സി എന്ന പരാമര്‍ശം ഉപയോഗിക്കാറുണ്ടെന്നും എന്നാല്‍ അത് ഒരു അപമാനമായി കാണേണ്ടതില്ലെന്നുമായിരുന്നു മമത പറഞ്ഞത്.
സെക്‌സിയെന്നാല്‍ സുന്ദരി എന്ന അര്‍ഥമാണുള്ളതെന്നും അവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ സംഭവം വിവാദമായതോടെ തന്റെ പരാമര്‍ശം വിശാല അര്‍ത്ഥത്തിലുള്ളതായിരുന്നുവെന്നും മാപ്പ് പറയാന്‍ തയ്യാറാണെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications