ഷാരൂഖിന്റെ സ്വപ്‌നഗൃഹം നിയമക്കുരുക്കില്‍

മുംബൈകോസ്റ്റല്‍ സോണില്‍ നിര്‍മിച്ചിരിക്കുന്ന ഷാരുഖിന്റെ ബംഗ്ലാവ് പുരാവസ്തുനഷ്ടം തടയുന്ന നിയമങ്ങള്‍ ലംഘിച്ചു നിര്‍മിച്ചതെന്നു കാട്ടി സിംപ്രീത് സിങ്, അമിത് മൗറന്‍ഡ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തേ, ഇവര്‍ സമര്‍പ്പിച്ച ഹര്‍ജി ബോംബൈ ഹൈക്കോടതി തള്ളിയിരുന്നു.
എന്നാല്‍ ഇവരുടേത് പൊതുതാത്പര്യ ഹര്‍ജി അല്ലെന്നും പ്രശസ്തിയ്ക്ക് വേണ്ടിയുള്ള ഹര്‍ജിയാണെന്നും നിരീക്ഷിച്ച് കോടതി ഇവര്‍ക്ക് 20,000 രൂപ പിഴയും വിധിച്ചിരുന്നു.
എന്നാല്‍, മുന്‍സിപ്പല്‍ അധികൃതരുടെ അനുമതിയോടെയാണ് വീട് നിര്‍മിച്ചതെന്നും ഒരു നിയമലംഘനവും നടത്തിയിട്ടില്ലെന്നും ഷാരുഖ് പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications