ചൊവ്വാഴ്ച വൈകീട്ടു 5 വരെ കപ്പല്‍ തീരം വിടരുത്

തിങ്കളാഴ്ച വൈകുന്നേരം വരെ കപ്പല്‍ കൊച്ചി തീരം വിട്ടു പോകാന്‍ പാടില്ല എന്നായിരുന്ന നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.
മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ നല്‍കിയ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കുന്നതിനാലാണ് കപ്പല്‍ ചൊവ്വാഴ്ച അഞ്ചു വരെ തീരം വിടരുത് എന്ന് കോടതി ഉത്തരവിട്ടിരിക്കുന്നത്.
കപ്പലിന് തീരം വിടുന്നതിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ച 25 ലക്ഷം ഗ്യാരണ്ടി തുക അപര്യാപ്തമാണ് എന്നു പറഞ്ഞ കോടതി, എന്തിനാണ് കപ്പലുടമകള്‍ പിശുക്ക് കാണിക്കുന്നത് എന്നും ചോദിച്ചു.
75 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോട്ടുടമകളും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. കപ്പല്‍ ഉടമകലെ സംബന്ധിച്ചിടത്തോളം നഷ്ടപരിഹാര തുക നിസ്സാരമാണ് എന്നു കോടതി അഭിപ്രായപ്പെട്ടു.
ഇതിനിടെ കപ്പലില്‍ നിന്നും പോലീസ് പിടിച്ചെടുത്ത ആയുധങ്ങള്‍ കൊല്ലം ചീഫ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.












Click it and Unblock the Notifications