പിറവം: അനൂപും ജേക്കബും പത്രിക സമര്‍പ്പിച്ചു

ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോസ്, കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് നേതാവ് ജോണി നെല്ലൂര്‍, കേരള കോണ്‍ഗ്രസ്-എം നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരും അനൂപിനൊപ്പം എത്തിയിരുന്നു.
അമ്മ ഡെയ്‌സിയും ഭാര്യയും ഓഫീസ് വരെ അനൂപിനൊപ്പം ചേര്‍ന്നു. പിതാവ് ടി.എം. ജേക്കബിന്റെ കുഴിമാടത്തിലും പൂക്കളര്‍പ്പിച്ച് പ്രാര്‍ഥിച്ച ശേഷമാണ് അനൂപ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.
അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ പാമ്പാക്കുടി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എം. അരവിന്ദാക്ഷന്‍ നായര്‍ക്ക് മുന്‍പാകെ രാവിലെ 11.30 ഓടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ജെ. ജേക്കബ് പത്രിക സമര്‍പ്പിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉള്‍പ്പെടെയുള്ളവരുമൊത്താണ് ജേക്കബ് പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.












Click it and Unblock the Notifications