കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കൃത്രിമഗര്‍ഭധാരണം വേണ്ടെന്ന് മാര്‍പ്പാപ്പ
ലണ്ടന്‍: കുട്ടികളുണ്ടാകാത്ത ദമ്പതിമാര്‍ കൃത്രിമ പ്രത്യുല്പാദന മാര്‍ഗങ്ങളെ ആശ്രയിക്കരുതെന്നും ലൈംഗികത മാത്രമാണ് ഗര്‍ഭധാരണത്തിനുള്ള അംഗീകൃതമാര്‍ഗമെന്നും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായുടെ ആഹ്വാനം. വത്തിക്കാനില്‍ വന്ധ്യതയെക്കുറിച്ചുള്ള ത്രിദിന സമ്മേളനത്തിനൊടുവില്‍ മാര്‍പാപ്പ വിശ്വാസികളോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഗര്‍ഭധാരണത്തിനായുള്ള 'ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍' (ഐവിഎഫ്)ചികിത്സപോലുള്ള മാര്‍ഗങ്ങള്‍ ദൈവനിഷേധമാണ്. മനുഷ്യജീവന്റെ നിലനില്‍പ്പിനായുള്ള മൂല്യവത്തായ ഒരേയൊരിടം വിവാഹമാണ്. ദമ്പതികളുടെ ലൈംഗികത അവരുടെ സമാഗമത്തിലൂടെയുള്ള സ്നേഹപ്രകടനമാണ്. അതു കേവലം ശാരീരികം മാത്രമല്ല, ആത്മീയവുമാണ്.
ലൈംഗികത ഒഴികെയുള്ള ഏതെങ്കിലും മാര്‍ഗത്തിലൂടെ ഗര്‍ഭധാരണത്തിനു ശ്രമിക്കുന്നതില്‍നിന്ന് അകന്നുനില്‍ക്കണമെന്നു വന്ധ്യത അനുഭവിക്കുന്ന ദമ്പതികളോട് മാര്‍പാപ്പാ ആഹ്വാനം ചെയ്തു. അതേസമയം വന്ധ്യത സംബന്ധിച്ച വൈദ്യശാസ്ത്ര ഗവേഷണങ്ങളെ സഭ പ്രോത്സാഹിപ്പിക്കുമെന്നു മാര്‍പാപ്പാ വ്യക്തമാക്കി.
ബീജമോ അണ്ഡമോ ദാനം ചെയ്യുന്നതും കൃത്രിമ ഗര്‍ഭധാരണരീതികളും കത്തോലിക്കാ വിശ്വാസികള്‍ക്കിടയില്‍ സഭ നേരത്തെ വിലക്കിയിട്ടുള്ളതാണ്.