Get Updates
Get notified of breaking news, exclusive insights, and must-see stories!

സെന്‍സെക്‌സ് 285 പോയിന്റുയര്‍ന്നു

Sensex
മുംബൈ: ആഗോളവിപണി സ്ഥിരതപ്രകടമാക്കിയതോടെ ഇന്ത്യന്‍ വിപണിയില്‍ വീണ്ടും പച്ചകത്തി. നാലുദിവസത്തെ നഷ്ടകച്ചവടം കൊണ്ട് സെന്‍സെക്‌സില്‍ ആയിരം പോയിന്റോളം കുറവുണ്ടായിരുന്നതിനാല്‍ നിക്ഷേപകര്‍ ഏറെ ആശങ്കയോടെയാണ് വിപണിയെ സമീപിച്ചത്.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ബുധനാഴ്ച നിര്‍ണായമായ ചില സാമ്പത്തിക നയപ്രഖ്യാപനങ്ങള്‍ നടത്തുമെന്ന റിപ്പോര്‍ട്ടുകളും വിപണിക്ക് അനുഗ്രഹമായി. പുതിയ തീരുമാനത്തോടെ വിപണിയിലേക്ക് കൂടുതല്‍ പണമൊഴുകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 285.37 പോയിന്റുയര്‍ന്ന് 17731.12ലും ദേശീയ സൂചികയായ നിഫ്റ്റി 94.30 പോയിന്റ് വര്‍ധിച്ച് 5375.50ലും ക്ലോസ് ചെയ്തു.

ഇന്ത്യാബുള്‍സ് ഫിന്‍സര്‍വീസ്, എച്ച്ഡിഐല്‍, ഐഎഫ്‌സിഐ, ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ ഓഹരികള്‍ 11 ശതമാനത്തിനു മുകളില്‍ നേട്ടമുണ്ടാക്കി. കെയിന്‍ ഇന്ത്യ, ടാറ്റ കണ്‍സള്‍ട്ടന്‍സി, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍, എബിബി ലിമിറ്റഡ്, വിപ്രോ എന്നീ കമ്പനികളാണ് നഷ്ടക്കാരുടെ പട്ടികയില്‍ ഏറ്റവും മുന്നിലെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+