സോണിയയ്ക്ക് വീണ്ടും ദുരൂഹ ചികിത്സ

പതിവു പരിശോധനയ്ക്കായാണു സോണിയ പോയതെന്നു പറഞ്ഞ ദ്വിവേദി, സോണിയ ഗാന്ധിയുടെ ആരോഗ്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല.
സോണിയുടെ യുഎസ് വാസവും ശസ്ത്രക്രിയയും, ഇക്കാര്യത്തില്‍ കോണ്‍ഗ്രസി കൈക്കൊള്ളുന്ന രഹസ്യ സ്വഭാവവും വീണ്ടും ആളുകള്‍ക്കിടയില്‍ പല ഊഹാപോഹങ്ങള്‍ക്കും കാരണമാകും.
നിരന്തരമായ രോഗപീഢ കാരണെ സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുകയാണ്, പകരം രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരും എന്നൊക്കെ പല അഭ്യൂഹങ്ങളും നേരത്തെ തന്നെ പരന്നിരുന്നു.
ഇതിനിടയിലേക്കാണ് എരി തീയിലേക്ക് എണ്ണ കണക്കെ സോണിയ ഗാന്ധിയുടെ പുതിയ യുഎസ് സന്ദര്‍ശന വാര്‍ത്ത.
2011 ആഗസ്തിലാണ് ഇതിനു മുമ്പ് ശസ്ത്രക്രിയയ്ക്കായി സോണിയ യുഎസ് സന്ദര്‍ശനം നടത്തിയിരുന്നത്. അന്ന് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സൂക്ഷിച്ച രഹസ്യ സ്വഭാവം ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.












Click it and Unblock the Notifications